കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്- എല്‍.ഡി ടൈപ്പിസ്റ്റ് ഒഴിവ്

At Malayalam
1 Min Read

വയനാട് ജില്ലയില്‍ സിവില്‍ ജുഡീഷ്യല്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ അതിവേഗ കോടതികളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് / എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികകളില്‍ ഒഴിവ്. നീതിന്യായ വകുപ്പില്‍ നിന്നും സമാന തസ്തികയില്‍  വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റു വകുപ്പുകളില്‍ നിന്നു വിരമിച്ചവരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് 62 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വയസ്സ്, യോഗ്യത,  പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ എന്നിവ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട് 673122 വിലാസത്തില്‍ ഡിസംബര്‍ 16 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ, തപാലായോ നല്‍കണം. കവറിനു മുകളില്‍ താത്ക്കാലിക നിയമനത്തിനുള്ള അപേക്ഷ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷകള്‍ dtcourtkpt@kerala.gov.in ലും സ്വീകരിക്കും. ഫോണ്‍ – 04936 202277.

Share This Article
Leave a comment