ഫുള്‍ ടൈം സ്വീപ്പര്‍ നിയമനം

At Malayalam
0 Min Read

ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ആയുഷ് മിഷന്‍ ഇടുക്കി ജില്ലയിൽ കരാര്‍ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബര്‍ 20 രാവിലെ 10 ന് തൊടുപുഴയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ നടക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിന് എത്തേണ്ടതാണ്.

യോഗ്യത – പത്താം ക്ലാസ്സ് ,ഒഴിവുകള്‍ – 1 , പ്രതിമാസ വേതനം 12,000 രൂപ ,പ്രായപരിധി 40 വയസ് .കൂടുതൽ വിവരങ്ങൾക്ക് 9495578090, 8113813340.

Share This Article
Leave a comment