നെയ്യാറ്റിൻകര താലൂക്ക് അദാലത്ത് നാളെ
രാവിലെ 10ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ സന്നിഹിതനായിരിക്കും. കെ ആൻസലൻ എം എൽ എ അധ്യക്ഷനാകും. ശശി തരൂർ എം പി, എം എൽ എമാരായ സി കെ ഹരീന്ദ്രൻ, എം വിൻസെന്റ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ്‌മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ , താലൂക്ക് പരിധിയിലുള്ള ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, ജില്ലാ കളക്ടർ അനുകുമാരി, ഡെപ്യൂട്ടി കളക്ടർ അനിൽ സി എസ് എന്നിവരും പങ്കെടുക്കും.
നെയ്യാറ്റിൻകര താലൂക്കിലെ 682 അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.