പ്രശാന്തിന് കുറ്റാരോപണ മെമോ

At Malayalam
1 Min Read

മേലുദ്യോഗസ്ഥനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കുറ്റത്തിന് സർവീസിൻ നിന്നും സസ്പെൻഷനിലായ ഐ എ എസ് ഓഫിസർ എൻ പ്രശാന്തിന് കുറ്റാരോപണ മെമോ നൽകി. ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പരാമർശം നടത്തിയെന്നാണ് ചീഫ് സെക്രട്ടറി നൽകിയ കുറ്റാരോപണ മെമോയിലെ പരാമർശം. സസ്പെൻഷനുപിന്നാലെയും ശേഷവും വിവിധ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും വിവാദ പരാമർശങ്ങൾ തുടരുകയും ചെയ്തതായും മെമേയിലുണ്ട്. ഇത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും മെമ്മോയിൽ പറയുന്നു.

സംസ്ഥാനത്തെ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരിൽ ഒരാളായ ജയതിലകിനെതിരായ പരസ്യപോരിലാണ് പ്രശാന്ത് സർവീസിൽ നിന്ന് സസ്പെൻഷനിലായത്. അടുത്ത ചീഫ് സെക്രട്ടറിയാവാൻ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനാണ് നിലവിൽ ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ: എ ജയതിലക്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയായിരുന്ന നിലവിൽ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത്‌.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment