കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന് തിങ്കളാഴ്ച (ഡിസംബർ 9) തുടക്കം

At Malayalam
1 Min Read

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കരുതലും കൈത്താങ്ങും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല അദാലത്തിന് തിങ്കളാഴ്ച നടക്കുന്ന തിരുവനന്തപുരം താലൂക്ക് അദാലത്തോടെ തുടക്കമാകും. ഗവ.വിമെൻസ് കോളജിൽ രാവിലെ ഒൻപതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായിരിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. ആന്റണി രാജു എം എൽ എ, എം പിമാരായ ഡോ ശശി തരൂർ, അടൂർ പ്രകാശ്, എ എ റഹിം, മേയർ ആര്യാ രാജേന്ദ്രൻ, എം എൽ എമാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, വി ശശി, എം വിൻസെന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വഴുതക്കാട് ഡിവിഷൻ കൗൺസിലർ രാഖി രവികുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ അനുകുമാരി എന്നിവരും പങ്കെടുക്കും.

ഔപചാരിക ഉദ്ഘാടന ചടങ്ങിനു ശേഷം നടക്കുന്ന തിരുവനന്തപുരം താലൂക്കു തല അദാലത്തിന് മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ നേതൃത്വം നൽകും.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment