വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷിക്കാം

At Malayalam
1 Min Read

കോഴിക്കോട് ജില്ലയിൽ, എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ – ഓര്‍ഡിനേറ്റര്‍ (ഒരു ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വുമണ്‍ സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 23 – 60. വേതനം 50,000 രൂപ (കണ്‍സോളിഡേറ്റ് പേ).

അപേക്ഷകര്‍ ബയോഡാറ്റ, മൊബൈല്‍ ഫോണ്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 15 നകം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, എക്സൈസ് ഡിവിഷന്‍ ഓഫീസ്, ഡി – ബ്ലോക്ക്, സിവില്‍സ്റ്റേഷന്‍ (പോസ്റ്റ്), കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ ലഭിക്കണം. അഭിമുഖ തീയ്യതി അപേക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അറിയിക്കും. നിയമന കാലയളവില്‍ കരാര്‍ വ്യവസ്ഥക്ക് പുറമേ യാതൊരുവിധ സര്‍ക്കാര്‍ സേവനവേതന ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്നതല്ല. ഫോണ്‍: 0495 – 2372937.

- Advertisement -
Share This Article
Leave a comment