അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി

At Malayalam
0 Min Read

കൊടകര കുഴൽപ്പണ കേസിലെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

കുഴൽപ്പണ കവർച്ചാക്കേസിലെ അൻപത്തിയൊന്നാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിൽ ഇ ഡി, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരോട് സിംഗിൾ ബെഞ്ച് നേരത്തെ വിശദീകരണം തേടിയിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment