ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സി പി എം നേതാവ് ജി സുധാകരന്. ജി സുധാകരന് പാതി ബി ജെ പി മനസ്സാണെന്ന പരാമര്‍ശത്തിനാണ് വിമർശനം. ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാൻ വന്നതാണ്. അല്ലെങ്കിൽ ഒരു ബി ജെ പിക്കാരനെ താൻ വീടിന്റെ പടിക്കൽ കയറ്റുമോയെന്ന് സുധാകരൻ ചോദിച്ചു.
തന്റേയും ഭാര്യയുടേയും മനസ്സ് ഗോപാലകൃഷ്ണൻ എങ്ങനെ പറയാനാണ്. കേരളത്തിൽ അയാൾ മാത്രമേ ഇത്തരം വിവരക്കേടുകൾ പറയുവെന്നും ജി സുധാകരൻ പരിഹസിച്ചു. സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും സി പി എമ്മില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന ബി ജെ പിയുടെ നിലപാടിനോട് സുധാകരന് പകുതി യോജിപ്പാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞിരുന്നു. അതിനെതിരെയാണ് ജി സുധാകരൻ്റെ വിമർശനം.