ആലപ്പുഴ സർക്കാർ റ്റി ഡി മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരൊഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ പത്തിന് രാവിലെ പതിനൊന്നു മണിയ്ക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖം നടത്തുന്നു.
താല്‍പര്യമുള്ളവര്‍ ജനനതീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേല്‍പ്പറഞ്ഞ ദിവസം ഓഫീസില്‍ ഹാജരാകേണ്ടതാണ്.
യോഗ്യതകള്‍: ന്യൂറോളജി എം ഡി അല്ലെങ്കില്‍ ഡി എന്‍ ബി, മൂന്നുവര്‍ഷത്തെ അധ്യാപന പ്രവൃത്തി പരിചയം, സീനിയര്‍ റസിഡന്റായി പ്രവര്‍ത്തിച്ച പരിചയം, ടി സി എം സി രജിസ്‌ട്രേഷന്‍.