സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന് വിലകൂടിയെന്ന് വ്യാജ പ്രചാരണം നടക്കുകയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. ചായക്ക്14 രൂപ, കാപ്പി 15 രൂപ, ബ്രൂ കാപ്പി, 30 രൂപ, പൊറോട്ട ഒരെണ്ണത്തിന്ക 15 രൂപയുമെന്നാണ് ഇപ്പോൾ വ്യാജമായി പ്രചരിപ്പിക്കുന്നത്.
അസോസിയേഷന്റെ പേരും മുദ്രയും വച്ചാണ് വില വിവരപ്പട്ടിക പ്രചരിക്കുന്നത്. എന്നാൽ, പ്രചരിക്കുന്നത് വ്യാജ പട്ടികയാണെന്നും അസോസിയേഷൻ ഇതിനെ പറ്റി അറിഞ്ഞിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു. വില കൂട്ടലും പട്ടിക തയ്യാറാക്കലും അസോസിയേഷന്റെ ചുമതലയല്ലെന്നും ഭാരവാഹികൾ അറിയിച്ചു.