കരുതലും കൈത്താങ്ങും 2024 : തിരുവനന്തപുരം ജില്ലയിൽ അപേക്ഷകൾ ഡിസംബർ 6 വരെ

At Malayalam
2 Min Read

കരുതലും കൈത്താങ്ങും – മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ തിരുവനന്തപുരം ജില്ലയിൽ അപേക്ഷകൾ ഡിസംബർ ആറു വരെ ഓൺലൈനായി സമർപ്പിക്കാം. https://karuthal.kerala.gov.in/എന്ന വെബ്സൈറ്റിലൂടെയോ അക്ഷയകേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് ആസ്ഥാനങ്ങളിലൂടെയോ പൊതുജനങ്ങൾക്ക് പരാതികൾ നൽകാവുന്നതാണ്.

തിരുവനന്തപുരം ജില്ലയിൽ ഡിസംബർ ഒൻപത് മുതൽ 17 വരെയാണ് അദാലത്ത് നടക്കുന്നത്. ഡിസംബർ 9 ന് തിരുവനന്തപുരം താലൂക്ക്, ഡിസംബർ 10ന് നെയ്യാറ്റിൻകര താലൂക്ക്, ഡിസംബർ 12ന് നെടുമങ്ങാട് താലൂക്ക്, ഡിസംബർ 13ന് ചിറയിൻകീഴ് താലൂക്ക്, ഡിസംബർ 16ന് വർക്കല താലൂക്ക്, ഡിസംബർ 17ന് കാട്ടാക്കട താലൂക്ക് എന്നിങ്ങനെയാണ് അദാലത്തുകൾ നടക്കുന്നത്.

21 വിഷയങ്ങളിൽ അദാലത്തിൽ അപേക്ഷ നൽകാവുന്നതാണ്. ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്ക് വരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തി തർക്കങ്ങളും,വഴി തടസ്സപ്പെടുത്തലും ); സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ ; കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി); വയോജന സംരക്ഷണം; പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ; മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ; ശാരീരിക / ബുദ്ധി / മാനസിക വെല്ലുവിളി നേരിടന്നുവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ; പരിസ്ഥിതി മലിനീകരണം / മാലിന്യ സംസ്‌ക്കരണം; പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും; റേഷൻകാർഡ് (അജഘ /ആജഘ) (ചികിത്സാ ആവശ്യങ്ങൾക്ക്); കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ; വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം / സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ; ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ; വ്യവസായ സംരംഭങ്ങൾക്കുളള അനുമതി; ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ; വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം / നഷ്ടപരിഹാരം; വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ /അപേക്ഷകൾ ; തണ്ണീർത്തട സംരക്ഷണം ; അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്; എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ; പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് പരിഗണിക്കുന്നത്.

- Advertisement -

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ; പ്രൊപ്പോസലുകൾ; ലൈഫ് മിഷൻ ; ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങൾ ; വായ്പ എഴുതി തള്ളൽ ; പോലീസ് കേസുകൾ ; ഭൂമിസംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം) ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ ; സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള); ജീവനക്കാര്യം (സർക്കാർ); റവന്യൂ റിക്കവറി – വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment