പുതിയ ചാർജ് 5 ന് പ്രഖ്യാപിച്ചേക്കും

At Malayalam
0 Min Read

പുതിയ വൈദ്യുതി നിരക്ക് ഈയാഴ്ച അവസാനം പ്രഖ്യാപിക്കാൻ സാധ്യത. 4.45 ശതമാനം വർധനയാണ് വൈദ്യുതി ബോർഡ്, റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ( ബുധൻ) കമ്മിഷൻ ചെയർമാൻ തിരുവനന്തപുരത്ത് എത്തിയാലുടൻ സർക്കാരുമായി കൂടിയാലോചിച്ച് പിറ്റേ ദിവസം തന്നെ നിരക്കു വർധന പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ജനുവരി മുതൽ മെയ് മാസം വരെ യൂണിറ്റിന് സമ്മർതാരിഫായി 10 പൈസ വീതം വർധിപ്പിക്കണമെന്നും ബോർഡ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, നിലവിലെ സാഹചര്യത്തിൽ സർക്കാർ അത് അംഗീകരിക്കാൻ സാധ്യത കുറവാണ്. വൈദ്യുതി ചാർജ് വർധന തന്നെ പ്രതിഷേധങ്ങൾക്കിടയാക്കുമെന്നതിനാൽ സമ്മർ താരിഫ് പരിഗണിക്കാൻ സാധ്യത തീരെയുണ്ടാവില്ല എന്നാണ് വിലയിരുത്തൽ.

Share This Article
Leave a comment