വളപട്ടണത്തെ മോഷ്ടാവ് അയൽവാസി തന്നെ

At Malayalam
0 Min Read

കണ്ണൂർ വളപട്ടണത്ത് വീടു കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന പ്രതി പൊലിസ് പിടിയിലായി. മോഷണം നടന്ന വീട്ടുടമസ്ഥനും അരിവ്യാപാരിയുമായ അഷ്റഫിൻ്റെ അയൽ വാസി ലിജിഷ് ആണ് പിടിയിലായത്. വെൽഡിംഗ് പണിക്കാരാനായ ലിജിഷിൻ്റെ വീട്ടിൽ നിന്നും തൊണ്ടി മുതലായ സ്വർണവും പണവും പൊലീസ് കണ്ടെടുത്തു.

അന്വേഷണത്തിനെത്തിയ പൊലിസ് നായ നിരവധി തവണ ലിജീഷിൻ്റെ വീടിനു സമീപത്ത് ചെന്നിരുന്നു. വീടുമായി മുൻ പരിചയമുള്ള ആരോ മോഷണത്തിനു പിന്നിലുണ്ടെന്ന് പൊലിസിന് ആദ്യമേ തന്നെ സംശയമുണ്ടായിരുന്നു. ലിജീഷ് കുറച്ചു ദിവസങ്ങളായി പൊലിസിൻ്റെ നിരീക്ഷണത്തിലുമായിരുന്നു. നവംബർ 20 നാണ് അഷ്റഫിൻ്റെ വീട്ടിൽ മോഷണം നടന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment