കേരള കോൺഗ്രസ് മുന്നണി വിടുന്നെന്ന വാർത്ത ചിലരുടെ ഭാവനയിൽ ഉരുത്തിരിഞ്ഞതെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. ഇക്കാര്യത്തിൽ രഹസ്യമായോ പരസ്യമായോ ആരുമായും ഒരു ചർച്ചയും തങ്ങൾ നടത്തിയിട്ടില്ല. യു ഡി എഫിനെ സഹായിക്കുന്ന ഒരു മാധ്യമം അവരുടെ ഭാവനയിൽ നിന്നുണ്ടാക്കിയതാണ് ഈ കെട്ടു കഥ.
കേരള കോൺഗ്രസ് (എം) യു ഡി എഫ് വിട്ടതല്ല. പുറത്താക്കിയതാണ്. പാർട്ടി നിലവിൽ ഇടതു മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. ഇക്കാര്യത്തിൽ ആരും കൂടുതൽ ചർച്ച നടത്തേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
