ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ടു പേരെ കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് മുഹ്സിൽ, കോഴിക്കോട് മാവൂര്‍ സ്വദേശി കെ പി മിസ്ഹാബ് എന്നിവരാണ് പിടിയിലായത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാലു കോടി രൂപയാണ് ഇവര്‍ കാക്കനാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ കാക്കനാട് സ്വദേശിയുടെ പരാതിയിൽ സൈബര്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.