സി പി എം ഒറ്റപ്പാലം ഏരിയ സമ്മേളന വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഡോ : പി സരിൻ എത്തി. പാലപ്പുറത്ത് തുടങ്ങിയ പ്രതിനിധി സമ്മേളന വേദിയിലേക്കാണ് പി സരിൻ അതിഥിയായി എത്തിയത്. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്‌ഘാടന പ്രസംഗം നടത്തി കൊണ്ടിരിക്കുന്ന സമയത്താണ് സരിൻ എത്തിച്ചേർന്നത്. സരിനെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചു. തുടർന്ന് സദസ്സിൽ മുൻപിൽ തന്നെ പ്രവർത്തകർക്കൊപ്പം സരിൻ സമ്മേളനത്തിൽ പങ്കാളിയായി തുടരുകയായിരുന്നു.