#Keraleeyam # #mohanlal #kerala
മലയാളിയായി ജനച്ചതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ.ലോകത്തെവിടെ ചെന്നാലും മലയാളിയാണന്ന് പറയുമ്പോൾ രണ്ടു കാര്യങ്ങളാണ് അവിടത്തുകാർ എടുത്തു പറയുന്നത്.നമ്മുടെ വിദ്യാഭ്യാസ മേഖലയും ആരോഗ്യ രംഗവുമാണത്.അതു കേൾക്കുമ്പോൾ വലിയ അഭിമാനം തോന്നുമെന്നും ലാൽ പറഞ്ഞു.
കേരള പിറവിയോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയ്ക്ക് ആശംസകൾ അറിയിക്കുന്ന വീഡിയോ സന്ദേശത്തിലാണ് മലയാളികളുടെ പ്രിയതാരം ഇങ്ങനെ പറഞ്ഞത്.
മലയാള സിനിമയിലാണ് ജോലി ചെയ്യുന്നത് എന്നതിലും ഏറെ അഭിമാനിക്കുന്നതായും അദ്ദേഹം പറയുന്നുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സോഷ്യൽ മീഡിയ വഴി മോഹൻലാലിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തതും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്
മലയാളിയായതിൽ അഭിമാനം:മോഹൻലാൽ | MOHANLAL | Keraleeyam

Leave a comment
Leave a comment