സഹപ്രവർത്തകൻ കുഴഞ്ഞു വീണു , കണ്ട ഭാവമില്ലാതെ എസ് എച് ഒ , പിന്നാലെ നടപടി

At Malayalam
1 Min Read

സ്‌റ്റേഷൻ ഹൗസ് ഓഫിസറുടെ മുന്നിലെത്തിയ സിവിൽ പൊലിസ് ഓഫിസർ കുഴഞ്ഞു കൺമുന്നിൽ വീണിട്ടും ഇരുന്നിടത്തു നിന്ന് ഒന്ന് എഴുനേൽക്കാൻ പോലും കൂട്ടാക്കാത്ത സ്‌റ്റേഷൻ ഹൗസ് ഓഫിസറെ കമ്മിഷണർ സ്ഥലം മാറ്റി. തൃശൂർ ജില്ലയിലെ പാവറട്ടി പൊലിസ് സ്‌റ്റേഷനിലാണ് സംഭവം. ഇതേ സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥനായ ഷെഫീഖിനെ ഒരു കേസന്വേഷണത്തെ സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാൻ തൻ്റെ ക്യാബിനിൽ എസ് എച് ഒ കൃഷ്ണകുമാർ വിളിച്ചു വരുത്തി. വിവരങ്ങൾ സംസാരിക്കുന്നതിനിടയിൽ ഷെഫീഖ് കുഴഞ്ഞു വീഴുകയായിരുന്നു.

കൺമുന്നിൽ സഹപ്രവർത്തകൻ വീണിട്ടും കൃഷ്ണകുമാർ അനങ്ങിയില്ല. വലിയ ശബ്ദം കേട്ട് ഓടി എത്തിയ സ്‌റ്റേഷനിലെ എസ് ഐ ഡി വൈശാഖനും മറ്റു പൊലിസുകാരും ചേർന്ന് ഷെഫീഖിനെ എടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നിട്ടും കൃഷ്ണകുമാർ ഒന്ന് എഴുനേൽക്കാനോ എന്താണെന്ന് അന്വേഷിക്കാനോ കൂട്ടാക്കിയില്ല.

വിവരം അറിഞ്ഞ സിറ്റി പൊലിസ് കമ്മിഷണർ ആർ ഇളങ്കോ സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് വാങ്ങി കണ്ടു നോക്കിയ ശേഷമാണ് കൃഷ്ണകുമാറിനെതിരെ നടപടി എടുത്തത്. കൂടാതെ എസ് എച് ഒയോട് വിശദീകരണവും ചോദിച്ചിട്ടുണ്ട്. എസ് എച് ഒയ്ക്കെതിരെ വകുപ്പു തല നടപടിക്കു സാധ്യതയുള്ളതായും പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment