ശബരിമലയിൽ രണ്ടാം ബാച്ച് പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കെത്തി

At Malayalam
1 Min Read

സന്നിധാനത്തെ തിരക്ക് നിയന്ത്രണം, ബോംബ് സ്‌ക്വാഡ്, ഇന്റലിൻജൻസ് എന്നീ ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടാം ബാച്ചിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. ശബരിമല ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ് പി കെ ഇ ബൈജു പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകി.ഡിസംബർ 6 വരെ 12 ദിവസമാണ് പുതിയ ബാച്ചിന് ഡ്യൂട്ടി ഉണ്ടാവുക.

8 ഡി വൈ എസ് പി മാരുടെ കീഴിൽ 8 ഡിവിഷനുകളിൽ 27 സി ഐ, 90 എസ് ഐ /എ എസ് ഐ ,1250 എസ് സി പി ഒ / സി പി ഒ മാരാണ് സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വിന്യസിച്ചിട്ടുള്ളത്. മൂന്ന് ഷിഫ്റ്റ് ആയി തിരിച്ചാണ് ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്. ഒരു ഡി വൈ എസ് പി, രണ്ട് സി ഐ,12 എസ് ഐ /എ എസ് ഐ,155 എസ് സി പി ഒ / സി പി ഒ എന്നിവരടങ്ങുന്ന ഇന്റലിജൻസ് / ബോംബ് സ്‌ക്വാഡ് ടീമും ചുമതയേറ്റു.

പത്തനംതിട്ട എസ് പി വി ജി വിനോദ് കുമാർ ,ഡി വൈ എസ് പി മാർ മറ്റു പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

Share This Article
Leave a comment