പ്രോസ്റ്റേറ്റും പച്ചമുളകും

At Malayalam
1 Min Read
Green Chilies

എല്ലാ ഭക്ഷണങ്ങളിലും നാം ചേർത്തു വരുന്ന ഒന്നാണ് പച്ചമുളക്.എരിവിനു വേണ്ടി കറിയിലും മറ്റും ചേർക്കുമെങ്കിലും ആവശ്യം കഴിഞ്ഞാൽ കറിവേപ്പില പോലെ വലിച്ചെറിയുന്ന മറ്റൊരു വസ്തുവാണ് പച്ചമുളക്. എന്നാൽ,വൈറ്റമിനുകളുടെയും കോപ്പർ,അയൺ,പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്.

പച്ചമുളകിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളെ അകറ്റി നിർത്താനും പച്ചമുളകിന് കഴിയും. വൈറ്റമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്.അതുകൊണ്ട് പച്ചമുളക് കഴിച്ചാൽ ചർമ്മം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും.കൂടാതെ പച്ചമുളകിൽ വൈറ്റമിൻ സിയും നാരുകളും ധാരാളം അടങ്ങിയതിനാൽ ഇത് കഴിക്കുന്നത് ദഹനം എളുപ്പമാക്കുകയും ചെയ്യും.

പ്രോസ്‌റ്റേറ്റ് ക്യാൻസർ തടയാൻ പച്ചമുളകിനു കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്.പച്ചമുളകിലെ കാപ്‌സെയ്ൻ ആണ് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നത്.

മാനസിക സമ്മർദവും വേദനയും കുറയ്ക്കാൻ വേണ്ടിയുള്ള മൂലകമാണ് എൻഡോർഫിൻസ്.പച്ചമുളകു കഴിച്ചാൽ ശരീരത്തിൽ സ്വാഭാവികമായി എൻഡോർഫിൻസ് ഉത്പ്പാദിപ്പിക്കപ്പെടുകയും അതുവഴി മാനസിക സമ്മർദ്ദം കുറയ്ക്കാനാകും.

- Advertisement -

പച്ചമുളകിൽ അടങ്ങിയിരിക്കുന്ന കാപ്‌സെയ്‌ന് കൊളസ്‌ട്രോളും അതുപോലെ ട്രൈഗ്ലിസെറൈഡ്‌സിന്റെയും അളവു കുറയ്‌ക്കാൻ കഴിയും.മുളക് ഉപയോഗിക്കാത്തവരെക്കാൾ ഉപയോഗിക്കുന്നവർക്ക് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കുറവായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.

എരിവ് കൂടുതൽ കഴിക്കുന്നത് വയറിന് നല്ലതല്ലെന്നാണ് പൊതുവെ പറയാറുള്ളത്.എന്നാൽ പച്ചമുളക് കഴിക്കുന്നത് ഉദര രോഗങ്ങൾ പ്രത്യേകിച്ച് കുടൽ സംബന്ധമായ രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

തലവേദന ഇല്ലാതാക്കാൻ പച്ചമുളക് കഴിക്കുന്നതു വഴി സാധിക്കും.മുളകിൽ കാണപ്പെടുന്ന കാപ്‌സെയ്ൻ എന്ന പദാർത്ഥമാണ് തലവേദന കുറയ്‌ക്കുന്നത്.കാപ്‌സെയ്ൻ തലവേദനയ്‌ക്ക് പുറമേ സൈനസൈറ്റിസും പരിഹരിക്കാൻ പച്ചമുളകിന് സാധിക്കും.

സന്ധിവാതമുള്ളവരുടെ രക്തത്തിലും സന്ധികൾ മുങ്ങിയിരിക്കുന്ന സൈനോവിയൽ ഫ്ളൂയിഡിലും സബ്സ്റ്റൻസ് പിയുടെ അളവ് കൂടുതലായിരിക്കും.ഇതും ക്രമീകരിക്കാൻ കാപ്‌സെയ്‌ന് കഴിയും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment