എമര്‍ജന്‍സി മെഡിസിനിൽ ഡോക്ടറുടെ ഒഴിവ്

At Malayalam
1 Min Read

തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബർ 20 ന് 2 മണിക്ക് പ്രന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടത്തും. ഏറ്റവും കുറഞ്ഞ യോഗ്യത എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം /ഡി എന്‍ ബി അഥവാ അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ഉള്ള ബിരുദാനന്തര ബിരുദം / ഡി എന്‍ ബി ആണ്. പ്രതിമാസ വേതനം 73,500/- രൂപ.

താപര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍ – കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം റജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം അന്നേ ദിവസം ഉച്ചക്ക് 1.30 മണിക്ക് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്. ഇതിനായി യാതൊരുവിധ യാത്രാബത്തയും ലഭിക്കുന്നതല്ല

Share This Article
Leave a comment