പിഴയടയ്ക്കാനുണ്ടോ പിഴ

At Malayalam
1 Min Read

പിഴ അടയ്ക്കാൻ സന്ദേശമയച്ച് വ്യാജന്മാർ ഇറങ്ങിയിട്ടുണ്ട് വാഹന ഉടമകൾ സൂക്ഷിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ്. മോട്ടോര്‍വാഹന നിയമം ലംഘിച്ചിട്ടുണ്ടെന്നും പിഴയടയ്ക്കണമെന്നും കാണിച്ചായിരിക്കും മൊബൈൽ ഫോണിൽ ആദ്യം സന്ദേശം എത്തുക. ഇതിനൊപ്പം പിഴയടയ്ക്കാനുള്ള വ്യാജ വെബ്സൈറ്റ് ലിങ്കുമുണ്ടാകും. ഇതിലേക്ക് കയറിയാല്‍ വ്യാജസൈറ്റിലെത്തുകയും പണം അടച്ചാൽ അത് നഷ്ടപ്പെടുകയും ചെയ്യും.

ഓർത്തുവയ്ക്കുക…

നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹന്‍ സേവ എന്ന സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ മാത്രം ശ്രമിക്കുക.
ഇ -ചലാന്‍ നോട്ടീസില്‍ ക്യൂ ആര്‍ കോഡുമുണ്ടാകും. ഈ ക്യു ആര്‍ കോഡ് സ്‌കാന്‍ചെയ്തു മാത്രം പിഴയടയ്ക്കുക. തട്ടിപ്പുസന്ദേശങ്ങള്‍ വന്നാല്‍ അധികൃതരെ എത്രയും പെട്ടെന്ന് അറിയിക്കുക

Share This Article
Leave a comment