ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴില്‍ പരിശീലനം

At Malayalam
1 Min Read

പൂജപ്പുരയില്‍ പ്രവൃത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 2024 – 26 അധ്യയന വര്‍ഷത്തേക്ക് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ്, ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി എന്നീ കേഴ്‌സുകളിലേക്ക് 15 നും 30നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം സൗജന്യമാണ്.

അപേക്ഷാ ഫോം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. നിശ്ചിതഫോറത്തിലോ വെള്ള പേപ്പറിലോ തയ്യാറാക്കിയ അപേക്ഷകള്‍ ബയോഡാറ്റയും ഫോണ്‍ നമ്പറും സഹിതം നവംബര്‍ 30ന് മുമ്പായി അയക്കുക. വിലാസം: സൂപ്പര്‍വൈസര്‍, ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം-695012. ഫോണ്‍: 0471 – 2343618, 2343241

Share This Article
Leave a comment