പള്ളിവേട്ട – ഗതാഗത നിയന്ത്രണം

At Malayalam
1 Min Read

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയോടനുബന്ധിച്ച് ഇന്ന് ( നവംബർ 8) ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി ഒമ്പതു മണി വരെ വാഴപ്പള്ളി, പടിഞ്ഞാറേനട, മിത്രാനന്ദപുരം, പടിഞ്ഞാറേ കോട്ട, എസ് പി ഫോര്‍ട്ട് ആശുപത്രി ജംഗ്ഷന്‍, വടക്കേനട, പത്മവിലാസം റോഡ്, ശ്രീകണ്ഠേശ്വരം പാര്‍ക്ക് എന്നിവിടങ്ങളിലെ റോഡുകളില്‍ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ അറിയിപ്പിനു വിരുദ്ധമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.

വേട്ടക്കളം ഒരുക്കിയിരിക്കുന്ന സുന്ദരവിലാസം കൊട്ടാരം ഭാഗത്ത് റോഡില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വാഹനഗതാഗതത്തിന് ഭാഗികമായ നിയന്ത്രണവും ഏര്‍പ്പെടുത്തും.

പള്ളിവേട്ട ഘോഷയാത്രയോട് അനുബന്ധിച്ച് രാത്രി ഏഴര മുതല്‍ ഒമ്പതു വരെ പടിഞ്ഞാറേ നട, പടിഞ്ഞാറേ കോട്ട, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, വടക്കേനട, പത്മവിലാസം റോഡ് ഭാഗങ്ങളില്‍ കൂടിയുള്ള വാഹനഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്യും.
ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് 0471 – 2558731, 949799000 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് അറിയിച്ചു.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment