സുരേഷ് ഗോപി അങ്ങനെ ഇപ്പൊ അഭിനയിക്കണ്ട

At Malayalam
1 Min Read

കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപിയോട് തൽക്കാലം സിനിമാ മോഹം ഉപേക്ഷിക്കാർ നരേന്ദ്രമോദിയും അമിത്ഷായും നിർദേശിച്ചു. തൻ്റെ സ്വന്തം മണ്ഡലമായ തൃശൂരിലും കേന്ദ്രമന്ത്രി എന്ന നിലയിൽ കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കാനും അവർ നിർദേശം നൽകിയതായാണ് വിവരം. ഇതോടെ അഭിനയിക്കാൻ കരാർ എടുത്ത സിനിമകളൊക്കെ ഉപേക്ഷിക്കേണ്ടുന്ന അവസ്ഥയിലാണ് സുരേഷ് ഗോപി.

കേന്ദ്രമന്ത്രി എന്ന നിലയിൽ ചുമതലകളിൽ കൂടുതൽ ശ്രദ്ധിക്കാനും മന്ത്രിയുടെ ഓഫിസിൽ സജീവമാകാനും ഇരു നേതാക്കളും സുരേഷ് ഗോപിക്ക് കർശന നിർദേശം നൽകുകയായിരുന്നു. കേന്ദ്രമന്ത്രി എന്ന നിലയിലെ സുരേഷിൻ്റെ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ബി ജെ പി യുടെ കേന്ദ്ര നേതൃത്വവും അത്ര തൃപ്തരല്ലെന്ന റിപ്പോർട്ടാണ് ഡെൽഹിയിൽ നിന്നു വരുന്നത്. മാത്രമല്ല, കേന്ദ്രമന്ത്രിയായിരുന്നിട്ടും പഴയ സിനിമകളുടെ ഹാംഗ് ഓവറിൽ വായിൽ വരുന്നതൊക്കെ വിളിച്ചു പറയുന്ന ശീലവും സുരേഷ് ഗോപിക്കു വിനയായിട്ടുണ്ട്. തൃശൂർ പൂരത്തോടനുബന്ധിച്ച് നടത്തിയ ചില പരസ്യ പ്രതികരണങ്ങളും മാധ്യമ പ്രവർത്തകരോടുള്ള പെരുമാറ്റവും മറ്റും വലിയ അവമതിപ്പ് ഉണ്ടാക്കിയതായും അവർ വിലയിരുത്തുന്നു.

Share This Article
Leave a comment