സന്ദീപ് വാര്യരും സി പി എം ലേക്ക് …?

At Malayalam
1 Min Read

ബി ജെ പി നേതാവ് സന്ദീപ് വാര്യരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് സി പി എം. ഇടതുപക്ഷ നിലപാട് സ്വീകരിച്ച് വന്നാൽ സി പി എം ന് സന്ദീപ് വാര്യരെ പാർട്ടിയിലെടുക്കാൻ ബുദ്ധിമുട്ടില്ലെന്നും നേരത്തേ പലരും ഫാസിസ്റ്റ് ചേരി ഉപേക്ഷിച്ച് ഇടതുപക്ഷത്തേക്ക് വന്നിട്ടുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

സന്ദീപ് വാര്യരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എം ബി രാജേഷും. രാഷ്ട്രീയ നിലപാടുകൾ തിരുത്തി പാർട്ടിയിലേക്കു വരുന്നവരെ ഞങ്ങൾ നേരത്തേയും സ്വീകരിച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്നും രാജേഷ് കൂട്ടിച്ചേർത്തു.

ബി ജെ പി നേതൃത്വത്തേയും പാലക്കാട്ടെ ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനേയും അതിരൂക്ഷ ഭാഷയിലാണ് കഴിഞ്ഞ ദിവസം സന്ദീപ് വാര്യർ വിമർശിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിനെ പുകഴ്ത്താനും വാര്യർ മടിച്ചില്ല. എന്നാൽ സി പി എം മായി ഇതുവരേയും സന്ദീപ് വാര്യർ ആശയവിനിമയം ഒന്നും നടത്തിയിട്ടുമില്ല.

Share This Article
Leave a comment