വർക്കലയിൽ വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു , ഒരാളെ കാണാനില്ല

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു മുങ്ങി. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ബംഗളുരുവിൽ പഠിക്കുന്ന ഐ റ്റി വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

തിരയിൽ കാണാതായ നെൽസൺ ജെയ്സനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 27 വയസാണ് ജെയ്സൻ്റെ പ്രായം. കൂടെയുള്ള മുഹമ്മദ് നോമാനെ ലൈഫ് ഗാർഡുകളും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. 24 വയസാണ് നോമാൻ്റെ പ്രായം. ബംഗളുരുവിൽ നിന്നും 4 വിദ്യാർഥികളാണ് വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കാനെത്തിയത്.

Share This Article
Leave a comment