മാർച് പാസ്റ്റിലും ഫ്ളാഷ് മോബിലും മിന്നിത്തിളങ്ങി കളിക്കളം വേദി. സംസ്ഥാനത്തെ വിവിധ എം ആർ എസ് കളിൽ നിന്നും പ്രീ മെട്രിക് ഹോസ്റ്റലുകളിൽ നിന്നുമെത്തിയ കായിക താരങ്ങൾ കൃത്യമായ ചുവടുവയ്പ്പുകളോടെ അണിനിരന്നപ്പോൾ കാണികളുടെ കരഘോഷമുയർന്നു.
‘കളിയാണ് ലഹരി ‘ എന്ന വിഷയത്തിലൂന്നിയായിരുന്നു കട്ടേല എം ആർ എസിലെ കായിക താരങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. മനോഹരമായ നൃത്തച്ചുവടുകളും സംഗീതവും കാഴ്ചക്കാരുടെ മനം കവർന്നു. ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ഒ ആർ കേളു രണ്ടു പരിപാടികളിലും പങ്കെടുത്ത കായിക താരങ്ങളെ മുഗ്ധകണ്ഠം പ്രശംസിക്കാനും മറന്നില്ല.


ഉദ്ഘാടന സമ്മേളനത്തിൽ മുൻ മന്ത്രിയും കഴക്കൂട്ടം എം എൽ എയുമായ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. പട്ടിക വർഗവികസന വകുപ്പ് ഡയറക്ടർ ഡോ: രേണു രാജ്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ വി ധനേഷ്, വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കാളികളായി