പി ആർ ശ്രീജേഷിന് അനുമോദനം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

At Malayalam
1 Min Read

     
ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിനെ അനുമോദിക്കാൻ സംസ്ഥാന സർക്കാർ ഒക്ടോബർ 30 ന് വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിനു സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
       
ശ്രീജേഷിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടു കോടി രൂപ പാരിതോഷികമായി ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ അഞ്ചു താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമിച്ചുള്ള ഉത്തരവുകൾ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്യും.
      
വൈകിട്ട് മൂന്നരയ്ക്ക് മാനവീയം വീഥിയുടെ പരിസരത്തു നിന്നു ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിൽ ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. 10 സ്‌കൂൾ ബാന്റ് സംഘങ്ങളും ജി വി രാജ സ്പോർട്സ് സ്‌കൂൾ, സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കുട്ടികൾ അകമ്പടിയേകും.
       
അന്താരാഷ്ട്ര – ദേശീയ കായികതാരങ്ങളും  കായിക അസോസിയേഷൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

Share This Article
Leave a comment