കരട് വോട്ടർപട്ടിക ഒക്ടോബർ 29ന്

At Malayalam
0 Min Read

പൊതുജനങ്ങൾക്ക് ആക്ഷേപങ്ങൾ നവംബർ 28 വരെ സമർപ്പിക്കാം

എസ് എസ് ആർ 2025 ന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലെയും കരട് വോട്ടർ പട്ടിക ഒക്ടോബർ 29 രാവിലെ 10.30ന് അതത് താലൂക്ക് ഓഫീസുകളിൽ പ്രസിദ്ധപ്പെടുത്തും. കരട് വോട്ടർപട്ടികയുടെ ഒരു ഹാർഡ് കോപ്പിയും ഫോട്ടോ പതിക്കാത്ത ഒരു സോഫ്റ്റ് കോപ്പിയും പരിശോധനയ്ക്കായി അംഗീകൃത രാഷ്ടീയ പാർട്ടികൾക്ക് അന്നേ ദിവസം മുതൽ ലഭിക്കും.

പൊതുജനങ്ങൾക്ക് കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അവകാശവാദങ്ങളും ഒക്ടോബർ 29 മുതൽ നവംബർ 28 വരെ സമർപ്പിക്കാവുന്നതാണെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.

Share This Article
Leave a comment