കെ എസ് ഇ ബി അരുവിക്കര സബ്സ്റ്റേഷന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ 12.5 MVA ട്രാന്‍സ്ഫോര്‍മര്‍, പുതിയ കണ്‍ട്രോള്‍ റിലേ പാനല്‍ എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തര ജോലികള്‍ നടത്തുന്നതിനായി ഒക്ടോബർ 26 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് 5 മണി വരെ അരുവിക്കര സബ്സ്റ്റേഷനില്‍ നിന്നുമുള്ള 11 കെ വി ഫീഡറുകളില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗീകമായോ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് കഴക്കൂട്ടം ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.