പള്ളിച്ചലിൽ 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

At Malayalam
1 Min Read

നെയ്യാറ്റിൻകര പള്ളിച്ചലിൽ 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . പ്രാവച്ചമ്പലം സ്വദേശി റഹീമി (28 ) നെയാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. എക്സൈസ് റേഞ്ച് സംഘത്തിനു കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പള്ളിച്ചലിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ 8 കിലോ കഞ്ചാവുമായി കണ്ടെത്തിയത്. വിവിധ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതി കൂടിയാണ് റഹീം.

വിപിണിയിൽ 2 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്. പ്രതി സ്കൂൾ , കോളജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ് കഞ്ചാവ് അന്യ സംസ്ഥാനത്തു നിന്ന് കടത്തിക്കൊണ്ടു വന്നതെന്ന് എക്സൈസ് റേഞ്ച് സംഘം പറഞ്ഞു.

പരിശോധനയിൽ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്ത് ജെ.എസ്. അസിസ്റ്റൻറ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽ കൃഷ്ണ , പ്രസന്നൻ , മനുലാൽ , മുഹമ്മദ് അനീസ് , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജീന, ശ്രീജ എന്നിവർ പങ്കെടുത്തു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment