സ്ഥാനാർത്ഥികളെ പിൻവലിച്ചു കൊണ്ടുള്ള ചർച്ചയ്ക്കൊന്നും തയ്യാറല്ലെന്ന് കോൺഗ്രസ് പി വി അൻവറിനോട് പറഞ്ഞു. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് തൻ്റെ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകണമെന്ന് കോൺഗ്രസ് നേതാക്കളുമായി പി വി അൻവർ നടത്തിയ സമവായ ചർച്ചയിൽ ആവശ്യപ്പെട്ടതായി കോൺഗസ് നേതാക്കൾ വ്യക്തമാക്കി.
അൻവറുമായി നീക്കു പോക്കുകളെപ്പറ്റി സംസാരിക്കുമ്പോൾ തന്നെ പാലക്കാടും ചേലക്കരയിലും തങ്ങൾ പ്രഖാപിച്ച സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്ന് യു ഡി എഫ് നേതാക്കളും പറഞ്ഞു. ചേലക്കരയിൽ സ്ഥാനാർത്ഥിയെ പിൻവലിച്ച് തങ്ങൾക്കു പിന്തുണ നൽകണമെന്നും തിരിച്ച് പാലക്കാട് തങ്ങൾ സഹായിക്കാമെന്നുമാണ് അൻവർ ആവശ്യമുന്നയിച്ചിരുന്നത്. ഇതിനോടാണ് ഇപ്പോൾ യു ഡി എഫ് മുഖം തിരിക്കുന്നത്.
