പാലക്കാട്ടെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയും സി പി എം

At Malayalam
1 Min Read

പാലക്കാടു നിന്നുള്ള ഒരു കോൺഗ്രസ് നേതാവു കൂടി പാർട്ടി വിട്ടു. യൂത്ത് കോൺസിൻ്റെ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്, ഇനി സി പി എം നൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നറിയിച്ചു. പാലക്കാട് – വടകര – ആറൻമുള കരാർ ബി ജെ പിയും കോൺഗ്രസും ഉണ്ടാക്കിയിരിക്കുകയാണെന്നും ഷാനിബ് പറഞ്ഞു.

ഡോ. പി സരിൻ പാലക്കാട്ട് വിജയിക്കുമെന്നും ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനായി താൻ പ്രവർത്തിക്കുമെന്നും ഷാൻ പറയുന്നു. ഉമ്മൻ ചാണ്ടിയുടെ മരണശേഷമാണ് ഷാഫി പറമ്പിൽ തല പൊക്കി തുടങ്ങിയതെന്നും തൻ്റെ സമുദായത്തിൽപ്പെട്ട മറ്റൊരാളും ഇനി പാലക്കാട്ട് വളരാൻ പാടില്ലെന്നും കരുതുന്ന ആളാണ് ഷാഫി പറമ്പിൽ. നിവർത്തികേടുകൊണ്ടാണ് പലരും പാർട്ടിയിൽ നിശബ്ദരായി തുടരുന്നത്. ഉമ്മൻ ചാണ്ടിയുടെ അവസാന കാലത്ത് രമേശ് ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഷാഫിയോടും പറഞ്ഞിരുന്നു. എന്നാൽ വി ഡി സതീശനൊപ്പം ചേർന്ന് ഷാഫി അതിനു തുരങ്കം വച്ചുവെന്നും ഷാനിബ് പറയുന്നു.

ഉമ്മൻ ചാണ്ടി ഉള്ളപ്പോൾ പല പ്രശ്നങ്ങളും അദ്ദേഹവുമായി ആലോചിച്ച് പരിഹരിച്ചിരുന്നു. ഇപ്പോൾ പാർട്ടിയിൽ അങ്ങനെയൊരാളില്ലാതായി. എല്ലാവർക്കും വ്യക്തിപരമായ താല്പര്യങ്ങൾ മാത്രമാണുള്ളത്. താൻ സ്വകാര്യ നേട്ടത്തിനല്ല പാർട്ടി വിടുന്നതെന്നും സഹികെട്ടാണന്നും പറഞ്ഞ ഷാനിബ് വിതുമ്പി കരഞ്ഞു.

പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ തോൽക്കും. അവിടത്തെ നേതാക്കൻമാർക്കോ സാധാരണ പ്രവർത്തകർക്കോ രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ താല്പര്യമില്ല. നിവർത്തികേടു കൊണ്ട് മിണ്ടുന്നില്ലെന്ന് മാത്രം. ഡോ. സരിൻ ജയിക്കും, താൻ അതിനായി പ്രവർത്തിക്കുമെന്നും ഷാനിബ് ആവർത്തിച്ചു പറഞ്ഞു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment