കണ്ണൂരിലെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജ്യാമ്യാപേക്ഷ നൽകി. നവീൻ ബാബുവിനെപ്പറ്റി കൂടുതൽ പരാതികൾ ദിവ്യ ജാമ്യഹർജിയിൽ ചേർത്തിട്ടുണ്ട്. താൻ സദുദ്ദേശപരമായാണ് സംസാരിച്ചതെന്നും കളക്ടർ അരുൺ കെ വിജയൻ, എ ഡി എംന് നൽകുന്ന യാത്ര അയപ്പിൽ തന്നെ ക്ഷണിച്ചതുകൊണ്ടാണ് എത്തിയതെന്നും ഹർജിയിൽ പറയുന്നു.
ഫയലുകൾ കയ്യിൽ വച്ച് വൈകിപ്പിക്കുന്നതായി നവീനെ കുറിച്ച് നേരത്തേയും പരാതി ഉണ്ടായിരുന്നതായി ദിവ്യ മുൻകൂർ ജാമ്യ ഹർജിയിൽ ആരോപിക്കുന്നു. പ്രശാന്തനു പുറമേ ഗംഗാധരൻ എന്ന ഒരു വ്യക്തിയും ഇതേ പരാതിയുമായി തന്നെ സമീപിച്ചിരുന്നു. ഫയലുകൾ ഒട്ടും വൈകിപ്പിക്കരുത് എന്നാണ് തൻ്റെ പ്രസംഗത്തിൽ സൂചിപ്പിച്ചതെന്നും പി പി ദിവ്യ തൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു.
ഗുരുതരാവസ്ഥയിലുള്ള തൻ്റെ പിതാവടക്കം വീട്ടിലുണ്ടന്നും കേസിൽ നിന്നും താൻ ഒളിച്ചോടില്ലെന്നും നിലവിലെ തൻ്റെ സാഹചര്യങ്ങൾ പരിഗണിച്ചു കൊണ്ട് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ദിവ്യ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.