യാത്രയുടെ 60 ദിവസം മുമ്പു മാത്രമേ ഇനി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ എന്ന് റെയിൽവേയുടെ അറിയിപ്പ്. മുമ്പ് 120 ദിവസം മുമ്പു വരെ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാൻ കഴിയുമായിരുന്നു. നവംബർ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പിൽ പറയുന്നത്.
അതേ സമയം ഒക്ടോബർ 31 വരെ ബുക്കു ചെയ്യുന്ന എല്ലാ ടിക്കറ്റുകൾക്കും ഇത് ബാധകമല്ലെന്നും റയിൽവേ അറിയിച്ചിട്ടുണ്ട്.