വീട്ടിലെ പറമ്പിൽ കഞ്ചാവു ചെടികൾ വളർത്തി വെട്ടിയെടുത്ത് ഉണക്കി വിൽപ്പന നടത്തിയിരുന്ന 54 കാരനെ എക്സൈസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. വീട്ടിൽ വളർത്തിയ കഞ്ചാവു ചെടികളുമായാണ് ശങ്കർ എന്ന വ്യക്തിയെ എക്സൈസ് കസ്റ്റഡിയിൽ എടുത്തത്.
ഉണക്കിയെടുത്ത് വിൽപ്പനക്കായി തയ്യാറാക്കി വച്ചിരുന്ന 150 ഗ്രാം കഞ്ചാവും ഏകദേശം മൂന്നു മീറ്ററോളം വളർന്ന രണ്ടു കഞ്ചാവു ചെടികളും ഇയാളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. അമരവിള എക്സൈസ് ഉദ്യോഗസ്ഥരാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.