മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു. മകന്റെ ഓഫീസിനു മുന്നിൽ വച്ച് കാറിൽ കയറുന്നതിനെതിടെയാണ് വെടിയേറ്റത്. സംഭവത്തിൽ മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എം എൽ എയായ സിദ്ദിഖി കഴിഞ്ഞ ഫെബ്രുവരിയിലാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് എൻ സി പി അജിത് പവാർ വിഭാഗത്തിൽ ചേർന്നത്.