തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നും നാളെയും മഴ കനക്കും

At Malayalam
1 Min Read

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ് പുതുക്കിയ റിപ്പോർട്ട് പുറത്തിറക്കി. ഓറഞ്ച് ജാഗ്രതാ നിർദേശം ഈ ജില്ലകളിൽ വകുപ്പ് നൽകിയിട്ടുണ്ട്. ഇരു ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ അതി തീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപപ്പെട്ട ശക്തിയേറിയ ന്യൂനമർദം പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിലൂടെ തീവ്ര ന്യൂനമർദമായി മധ്യ അറബിക്കടലിൽ ശക്തി പ്രാപിക്കുന്നതിൻ്റെ ഭാഗമായാണ് മഴ സാധ്യത പറയുന്നത്.

നാളെ (ശനി) തൃശൂർ, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഞായറാഴ്ച പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ശക്തിയായ മഴ പെയ്തേക്കുമെന്നും മുന്നറിയിപ്പുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment