കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിന് ഹാജരായി. അന്വേഷണസംഘം നോട്ടീസ് നൽകിയതനുസരിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിന് ഹാജരായത്.
ഓംപ്രകാശിനെ മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ശ്രീനാഥ് ഭാസി സന്ദർശിച്ചിരുന്നു. ഇവിടെ ലഹരി പാർട്ടി നടന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് ഓംപ്രകാശിനെ സന്ദർശിച്ചവരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കുന്നത്.
