ഓട്ടോകാഡ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്
തിരുവനന്തപുരം വനിത പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എജുക്കേഷൻ സെല്ലിൽ ഓട്ടോകാഡ് 2 ഡി ആൻഡ് 3 ഡി കോഴ്സ് പഠിപ്പിക്കുന്നതിലേക്കായുള്ള ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥകളെ ക്ഷണിക്കുന്നു. പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള ഇനി പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 10 ന് രാവിലെ 10 ന് വനിത പോളിടെക്നിക് കോളജിൽ അഭിമുഖത്തിന് പങ്കെടുക്കേണ്ടതാണ്.
മെക്കാനിക്കൽ / ഇലക്ട്രിക്കൽ / സിവിൽ എൻജിനിയങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഉപരിയായ യോഗ്യത. കൂടാതെ ഓട്ടോകാഡ് 2 ഡി ആൻഡ് 3 ഡി യിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.