ഗുരുവായൂരപ്പന് സ്വർണ നിക്ഷേപം മാത്രം 869.20 കിലോ ഗ്രാം

At Malayalam
1 Min Read

നാലു സ്വർണ നിക്ഷേപ പദ്ധതികളിലായി ഗുരുവായൂരപ്പൻ്റെ പേരിൽ 869.20 കിലോഗ്രാം സ്വർണം ഉണ്ടന്ന് വിവരാവകാശ മറുപടി പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഗുരുവായൂർ ദേവസ്വത്തിനു പലിശ ഇനത്തിൽ 7.03 കോടി രൂപ ലഭിച്ചതായും രേഖകളിലുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബുള്ള്യൻ ശാഖയിലാണ് സ്വർണാഭരണങ്ങൾ നിക്ഷേപിച്ചിട്ടുള്ളത്.

നിക്ഷേപത്തിനു പുറമേ പൂജാദികർമങ്ങൾക്കായും മറ്റും നിത്യോപയോഗത്തിനടക്കമുള്ള 141.63 കിലോഗ്രാം സ്വർണം ദേവസ്വത്തിൻ്റെ കയ്യിൽ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ രത്ന – വൈര കല്ലുകളടക്കം 73.93 കിലോഗ്രാം സ്വർണവും ദേവസ്വം ബോർഡ് സൂക്ഷിച്ചിട്ടുണ്ട്.

വിവരാവകാശ പ്രവർത്തകനായ എം കെ ഹരിദാസാണ് ഇത് സംബന്ധിച്ച രേഖകൾ നിയമ പ്രകാരം സമർപ്പിച്ച് മറുപടി വാങ്ങിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment