ചരിത്രത്തിൽ ഇന്ന്

At Malayalam
1 Min Read

ഒക്ടോബർ 4

കേരളത്തില്‍ ജനിച്ച് അന്താരാഷ്ട്ര പ്രസിദ്ധി നേടിയ പ്രമുഖ ചിത്രകാരനാണ് യൂസഫ് അറക്കൽ. രാജ്യത്തിനകത്തും പുറത്തും യൂസഫ് അറക്കലിന്റെ നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു യൂസഫിന്റെ വരകള്‍. മനുഷ്യന്‍റെ മനുഷ്യത്വമില്ലായ്മയെക്കുറിച്ച് വരയിലൂടെ വാചാലനായ ചിത്രകാരനായിരുന്നു യൂസഫ്. തൃശൂര്‍ ചാവക്കാട് സ്വദേശിയായ യൂസഫ് അറക്കല്‍ രാജകുടുംബാംഗമാണ്. ചെറുപ്പത്തിലെ ബംഗളുരിലെത്തിയ യൂസഫ് ചിത്രകലയില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചു.

കര്‍ണ്ണാടക ചിത്ര കല പരിഷത്തില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ളോമ നേടിയ അദ്ദേഹം 70 കളുടെ അവസാനത്തോടെയെയാണ് ശ്രദ്ധേയനായത്.

ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ടുള്ള തന്‍റെ പ്രതിഷേധം അദ്ദേഹം ക്യാന്‍വാസില്‍ ചാലിച്ചപ്പോള്‍ അത് ലോക രാജ്യങ്ങളില്‍ തന്നെ ചര്‍ച്ചയായി.ഗുജറാത്തിലെ കലാപങ്ങള്‍ കറുപ്പിലും വെളുപ്പിലുമായി യൂസഫിന്‍റെ ക്യാന്‍വാസ് നിറ‍ഞ്ഞപ്പോള്‍ അതില്‍ പ്രതിഷേധമുണ്ടായിരുന്നു. അധികാരത്തിനായി മനുഷ്യനെ പരസ്പ്പരം പോരടിപ്പിക്കുന്നവരോടുള്ള പ്രതിഷേധം.

സാധാരണക്കാരന്‍ ….അതായിരുന്നു യൂസഫിന്‍റെ പ്രമേയങ്ങള്‍.ഇന്ത്യൻ ചിത്ര കലാ രംഗത്തെ കുലപതികളുടെ ഛായാ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇരുപതിലധികം വിദേശ രാജ്യങ്ങളിലും അദ്ദേഹത്തിന്‍റെ ചിത്ര പ്രദർശനങ്ങള്‍ നടന്നിട്ടുണ്ട്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment