ഭിന്നശേഷിക്കാർക്ക് ബങ്കുകൾ: ഒക്ടോബർ 10 വരെ അപേക്ഷിക്കാം

At Malayalam
0 Min Read

        കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനും സംസ്ഥാന പനയുൽപ്പന്ന തൊഴിലാളി വികസന കോർപ്പറേഷനും നഗരസഭയിലെ ഭിന്നശേഷിക്കാർക്ക് ബങ്കുകൾ നൽകുന്ന പദ്ധതിക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10 വരെ നീട്ടി.

മാനദണ്ഡങ്ങൾക്കനുസരിച്ച് പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കണം. ലഭ്യമാകുന്ന അപേക്ഷകൾ പരിശോധിച്ച് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി ബങ്കുകൾ അനുവദിക്കും. പേരും മറ്റ് വിശദാംശങ്ങളും ഫോട്ടോഗ്രാഫും ഉൾപ്പെടെ ഒക്ടോബർ 10 ന് വൈകുന്നേരം 5 മണിക്കകം നിശ്ചിത അപേക്ഷാഫോറത്തിൽ ഭിന്നശേഷി കോർപ്പറേഷനിൽ ലഭ്യമാക്കേണ്ടതാണ്.

അപേക്ഷാഫോറവും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2347768, 9497281896.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment