ഗ്യാസ്ട്രബിളിന് കാഞ്ഞിരത്തൊലി, അതിഥി തൊഴിലാളി ദമ്പതികൾ ഗുരുതരാവസ്ഥയിൽ

At Malayalam
1 Min Read

ഗ്യാസ്ട്രബിളിന് കാഞ്ഞിര മരത്തിൻ്റെ തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ച അതിഥി തൊഴിലാളികളായ ദമ്പതികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ . മൂവാറ്റുപൂഴ പൂവത്തൂരിൽ വാടകയ്ക്ക് താമസിച്ചു വരുന്ന അസം സംസ്ഥാനക്കാരായ ദമ്പതികളാണ് ചികിത്സയിലുള്ളത്.

രക്തം ഛർദിച്ച് അവശ നിലയിലായ ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വയറിൽ ഗ്യാസ് ഉണ്ടായതിനെ തുടർന്ന് ശമനത്തിനായി കാഞ്ഞിര മരത്തിൻ്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചതാണന്നാണ് ദമ്പതികൾ ഡോക്ടർമാരോട് പറഞ്ഞത്. ഇവർ സ്വയം ചെയ്തതാണോ അതോ മറ്റുള്ളവർ ആരെങ്കിലും ഉപദേശം നൽകിയതാണോ സംഭവത്തിനു കാരണമെന്ന് പൊലിസ് അന്വേഷണം നടത്തുന്നുണ്ട്.

കാഞ്ഞിരമരത്തിൻ്റെ തോല്, ഇലകൾ, കുരു തുടങ്ങിയവ ശരീരത്തിൽ ചെന്നാൽ അത് മരണകാരണം ആയേക്കാമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment