നിയമസഭാ സമ്മേളനം കഴിയട്ടെന്ന് എൻ സി പി യോട് മുഖ്യമന്ത്രി

At Malayalam
1 Min Read

മന്ത്രി മാറ്റം നിയമസഭാ സമ്മേളന ശേഷം ചർച്ച ചെയ്യാമെന്ന് തന്നെ വന്നു കണ്ട എൻ സി പി നേതാക്കളോട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റി പകരം പാർട്ടിയിലെ മറ്റൊരു എം എൽ എ ആയ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് എൻ സി പി യുടെ ദേശീയ നേതൃത്വം തീരുമാനമെടുത്തതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു.

എന്നാൽ മന്ത്രി മാറുന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കാമെന്നും തൽക്കാലം നിയമസഭാ സമ്മേളനം കഴിയട്ടേ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ മന്ത്രിസഭാ പുനഃസംഘടനയുടെ ആവശ്യമുണ്ടോ എന്നാണ് ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രി എ കെ ശശീന്ദ്രൻ മറുപടി നൽകിയത്.

മന്ത്രിസ്ഥാനം വച്ചു മാറേണ്ടി വന്നാൽ എൻ സി പിക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കേണ്ടതുണ്ടെന്നും ആവശ്യം വന്നാൽ മന്ത്രിസ്ഥാനം രാജിവയ്ക്കാൻ തനിക്ക് യാതൊരു വൈമനസ്യവുമില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Share This Article
Leave a comment