കേന്ദ്ര കമ്മിറ്റി കണ്ടെത്തൽ നിരാകരിച്ചെന്ന്

At Malayalam
0 Min Read

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിവാദമായ അഭിമുഖത്തിൽ കേന്ദ്ര കമ്മിറ്റി കണ്ടെത്തൽ അദ്ദേഹം നിരാകരിച്ചതിൽ പാർട്ടിയിലും അതൃപ്തിയെന്ന് റിപ്പോർട്ട്. കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാനായില്ലെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. എന്നാൽ അങ്ങനെ കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞത്.

ഇതിനെതിരെയാണ് സി പി എമ്മിലും അതൃപ്തിയുള്ളത് എന്നാണ് ലഭിക്കുന്ന സൂചന. കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ ഇത് വ്യക്തമായി പറഞ്ഞതാണെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നതായാണ് പുറത്തു വരുന്ന വിവരം.

Share This Article
Leave a comment