തൃശൂർ പൂരം അലങ്കോലമാക്കിയതിൽ തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം. രണ്ടു പുതിയ അന്വേഷണങ്ങൾക്കും സാധ്യത. എ ഡി ജി പിയുടെ പങ്കിനെ കുറിച്ച് ഡി ജി പി അന്വേഷിക്കും.
പൂരം അട്ടിമറിയിൽ മറ്റൊരു അന്വേഷണവും നടത്തും. പുതിയ അന്വേഷണം വരുമ്പോൾ എ ഡി ജി പിയെ മാറ്റുമോയെന്നതിൽ ഇന്ന് തീരുമാനം. മുഖ്യമന്ത്രി ഇന്നത്തെ മന്ത്രി സഭായോഗത്തിൽ തീരുമാനം അറിയിക്കും.