വയനാട് വന്യജീവി സങ്കേതംകാനനസഫാരി ഇന്ന് തുടങ്ങും

At Malayalam
1 Min Read

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലെ ഇക്കോം ടൂറിസം സഫാരി ഇന്നു ( ഒക്ടോബർ -2 ) തുടങ്ങും. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ച കേന്ദ്രങ്ങളാണ് വീണ്ടും തുറക്കുന്നത്.

കോടതി ഉത്തരവിന് വിധേയമായി രാവിലെ 7 മുതല്‍ 10 വരെയും ഉച്ചയ്ക്ക് ശേഷം 3 മുതല്‍ വൈകീട്ട് 5 വരെയുമുള്ള കാനന സഫാരിയാണ് തുടങ്ങുന്നത്. സഫാരിക്കുള്ള ടിക്കറ്റുകള്‍ അതത് കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും.

ഒക്‌ടോബര്‍ 7 മുതല്‍ https://www.wayanadwildlifesanctuary.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്താണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുകയെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ഫോണ്‍: മുത്തങ്ങ – 9947271015, തോല്‍പ്പെട്ടി – 7907543321.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment