ജില്ലാ തല പട്ടയമേള വ്യാഴാഴ്ച നെയ്യാറ്റിൻകരയിൽ

At Malayalam
1 Min Read

**332 പട്ടയങ്ങൾ വിതരണംചെയ്യും

തിരുവനന്തപുരം ജില്ലാതല പട്ടയമേള ഒക്ടോബർ മൂന്ന് ഉച്ചയ്ക്ക് 2.30ന് നെയ്യാറ്റിൻകര എസ് എൻ ഓഡിറ്റോറിയത്തിൽ നടക്കും. റവന്യൂ വകുപ്പു മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ എന്നിവർ ചേർന്ന് പട്ടയങ്ങൾ വിതരണം ചെയ്യും.

സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായി റവന്യൂ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന ആശയത്തിലൂന്നിക്കൊണ്ട് 332 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. 44 എൽ എ പട്ടയങ്ങളും 124 കോളനി പട്ടയങ്ങളും, 11 എൽ റ്റി പട്ടയങ്ങളും 21 റ്റി ആർ ആർ ഉം നാല് കൈവശരേഖയും ആദിവാസി വിഭാഗങ്ങൾക്ക് 125 വനാവകാശ രേഖയും മൂന്ന് സാമൂഹ്യ വനാവകാശരേഖയും ഉൾപ്പെടെയുള്ള പട്ടയങ്ങളാണ് മേളയിൽ വിതരണത്തിന് തയാറായിട്ടുള്ളത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment